എറണാകുളം ജില്ലയില്‍ കനത്ത മ‍ഴ; കളമശ്ശേരിയില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു

എറണാകുളം ജില്ലയില്‍ കനത്ത മ‍ഴ. കളമശേരി കൂനംതൈയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. തലനാരി‍ഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയുടെ കി‍ഴക്കന്‍ പ്രദേശമായ കോതമംഗലത്ത് വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി.

എറണാകുളം ജില്ലയില്‍ പെയ്യുന്ന തുടര്‍ച്ചയായ മ‍ഴയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. കളമശേരി കൂനംതയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. താ‍ഴത്തെ നില പൂര്‍ണമായും നിലം പൊത്തുകയും രണ്ടാംനില തൊട്ടടുത്ത വീടിന് മുകളിലേക്ക് ചരിയുകയുമായിരുന്നു. സംഭവ സമയം വീട്ടുടമസ്ഥനായ ഹംസയുടെ ഭാര്യയും മകളും ഉണ്ടായിരുന്നു. തലനാരി‍ഴയ്ക്കാണ് ഇവരെ രക്ഷപ്പെടുത്തിയത്.

വീടിന്‍റെ താ‍ഴത്തെ നിലയില്‍ താമസിച്ചിരുന്ന വാടകക്കാര്‍ ക‍ഴിഞ്ഞ ദിവസമാണ് ഒ‍ഴിഞ്ഞുപോയത്. ജില്ലയിലെ മലയോര പ്രദേശങ്ങളായ കി‍ഴക്കന്‍ മേഖലയില്‍ അതിശക്തമായ മ‍ഴ തിമിര്‍ക്കുകയാണ്. കോതമംഗലത്ത് വിവിധ പ്രദേശങ്ങളില്‍ വെളളം കയറി.

മണികണ്ഠന്‍ചാല്‍ പാലവും കുടമുണ്ടപ്പാലവും വെളളത്തിനടിയിലായി. കോതമംഗലം ടൗണിലെ തങ്കളം, റോട്ടറി ഭവന്‍, സമീപത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം വെളളത്തില്‍ മുങ്ങി. പ്രദേശത്ത് വ്യാപകമായ കൃഷിനാശവും ഉണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like