മാസ്ക് ധരിക്കാത്തവരോട് കുട്ടി ചെയ്യുന്നത് കണ്ടോ? 

കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മാസ്‌ക് ധരിക്കുക എന്നതാണ്. ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ കൊവിഡിനെ തടയാന്‍ മാസ്‌ക് ഏറ്റവും മികച്ച ആയുധമാണെന്ന് ഉറച്ചു പറയുന്നു.

രാജ്യത്തുടനീളം മാസ്‌ക് നിര്‍ബന്ധമാക്കുകയും ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാതെ നടക്കുന്നവരും കൊവിഡ് വ്യാപനത്തോത് വര്‍ധിപ്പിക്കുന്നു.

ഇപ്പോഴും മാസ്ക് ധരിക്കാതെ അലംഭാവം കാട്ടുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ വന്ന വിനോദ സഞ്ചാരികള്ക്ക് നല്ല ചുട്ട അടിയും കൊടുത്ത് ശകാരിക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഹിമാചല്‍ പ്രദേശിലെ ഹില്‍ സ്റ്റേഷനിലാണ് സംഭവം.

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഷിംല, മണാലി, ധര്‍മശാല, ഡല്‍ഹൗസി, നാര്‍ഖണ്ഡ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവയെല്ലാം ടൂറിസ്റ്റുകളാല്‍ നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതിനൊപ്പം ഇവിടുത്തെ സുരക്ഷാ പ്രോട്ടോക്കോളുകളും ലംഘിക്കപ്പെടുകയാണ്.

മാസ്‌കില്ലാതെ പൊതുസ്ഥലത്ത് സഞ്ചരിക്കുന്നത്, കൂട്ടം കൂടല്‍ എന്നിവയെല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് മാസ്‌ക് ധരിച്ച പിഞ്ചുകുട്ടി മാസ്‌ക് ധരിക്കാത്തവരെ ശാസിക്കുകയും അടിക്കുകയും ചെയ്യുന്ന രസകരമായ വീഡിയോ തരംഗമാകുന്നത്.

മാസ്‌കിടാതെ റോഡില്‍ കൂടി പോകുന്നവരോട് ”തുമാരാ മാസ്‌ക് കഹാ ഹേ?” (നിങ്ങളുടെ മാസ്‌ക് എവിടെ?)…എന്ന് ചോദിച്ച് കയ്യിലുള്ള വടികൊണ്ട് അടിക്കുകയാണ് കുട്ടി. ആ പിഞ്ചുകുട്ടിയ്ക്കുള്ള ബോധം പോലും പ്രായമായവര്‍ക്കില്ലേ എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നു. ചില യാത്രക്കാര്‍ കുട്ടിയെ ഗൗനിക്കാതെ കടന്നു പോകുന്നു. ചിലര്‍ അവന്റെ ചോദ്യം കേട്ട് ലാളിത്യത്തോടെ തലയില്‍ തലോട് കടന്നു പോകുന്നു. ചിലര്‍ കുട്ടിയുടെ വടികൊണ്ടുള്ള അടിയേറ്റ് അരിശം പൂണ്ട് നടന്നകലുന്നു.

ധര്‍മ്മശാലയിലെ തിരക്കേറിയ ഒരു തെരുവിലാണ് മാസ്‌കില്ലാതെ നടക്കുന്നവരെ കുട്ടി ശകാരിക്കുന്നത്. ഇതിനോടകം നിരവധി ആളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.

വീഡിയോ 10,000 ല്‍ അധികം പേരാണ് ട്വിറ്ററില്‍ കണ്ടത്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷം ആളുകളും വീഡിയോ കണ്ടുകഴിഞ്ഞു. മുതിര്‍ന്നവര്‍ക്കില്ലാത്ത ബോധം കുട്ടിക്കുണ്ടെന്നും അവന്‍ പറയുന്നത് കേട്ടിട്ടെങ്കിലും മാസ്‌ക് ധരിച്ചൂടേ..എന്നുമൊക്കെയാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News