സംരംഭകര്‍ക്ക് ആശ്വാസമായി ബുക്ക്‌മൈ ടിഎം; ലോഗോ പ്രകാശനം ചെയ്ത് ഉണ്ണി മുകുന്ദന്‍

കൊവിഡ് 19 പകര്‍ച്ചവ്യാധി സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. വൈറസ് നാശം വിതച്ചപ്പോള്‍ വരാനിരിക്കുന്ന നിരവധി സംരംഭകരുടെ സ്വപ്നങ്ങള്‍ തകര്‍ന്നു തരിപ്പണമായി. മഹാമാരി കാരണം ലോകം തന്നെ നിശ്ചലമായി എന്നുവേണം പറയാന്‍. മാത്രമല്ല അതിജീവനം എന്നത് ലക്ഷ്യമാത്രമായി മാറുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ മുന്നോട്ട് പോവാന്‍ പരസ്പരം സഹായിക്കുന്നു.എന്നാല്‍ നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.ഒരു ബിസിനസ്സ് ആരംഭിക്കുന്നതില്‍ നിന്ന് സംരംഭകരെ പിന്തിരിപ്പിക്കുന്നതില്‍ കോവിഡ് 19 ഒഴികെയുള്ള പ്രധാന കാരണങ്ങള്‍, നിയമപരമായ നടപടികളെക്കുറിച്ചോ ആവശ്യകതകളെക്കുറിച്ചോ ഉള്ള അറിവില്ലായ്മയാണ് എന്നതാണ്.

രജിസ്‌ട്രേഷനുകള്‍, ബൗദ്ധിക സ്വത്തവകാശം, ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകള്‍, മറ്റ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രാക്ടീസുകള്‍, ലീഗല്‍ കംപ്ലയിന്‍സസ്, ബിസിനസ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ എന്നിങ്ങനെ വിവിധ ആവശ്യകതകളുള്ള ഇന്ത്യയിലുടനീളമുള്ള സംരംഭകരെ സേവിക്കാന്‍ കൊച്ചിയില്‍ വേരുകളുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ബുക്ക്‌മൈ ടിഎം മുന്നോട്ട് വന്നിട്ടുണ്ട്.

ഈ പ്ലാറ്റ്‌ഫോം സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് കമ്പനികള്‍, കംപ്ലയിന്‍സുകള്‍, വ്യാപാരമുദ്ര രജിസ്‌ട്രേഷന്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതില്‍. സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സംരംഭമെന്ന നിലയില്‍, ഉപയോക്താക്കള്‍ക്ക് നിലവിലുള്ള സര്‍ക്കാര്‍ ഫീസ് മാത്രമേ നല്‍കേണ്ടി വരുന്നുള്ളു.

ബുക്ക്‌മൈ ടിഎം ന്റെ ലോഗോ പ്രകാശനം സിനിമാ താരം ഉണ്ണി മുകുന്ദന്‍ ‘മേപ്പടിയാന്‍’ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന് ലോഗോയുടെ മാതൃക കൈമാറി നിര്‍വ്വഹിച്ചു.

ഒരു വളര്‍ന്നുവരുന്ന സംരംഭകന്റെ ഏറ്റവും വലിയ ആവശ്യം ഒരു ബിസിനസ് സ്ഥാപനത്തെ ഉള്‍പ്പെടുത്തുന്നതിനുള്ള രജിസ്‌ട്രേഷനുകള്‍ക്ക് വലിയ കണ്‍സള്‍ട്ടിംഗ് ഫീസും പ്രൊഫഷണല്‍ ഫീസും ഇല്ലാത്തതാണ്. ലൈസന്‍സിംഗും അതിന്റെ നിയമപരമായ പൊരുത്തക്കേടുകളും, വ്യാപാരമുദ്ര രജിസ്‌ട്രേഷന്‍, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, ജിഎംപി സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവ വേഗത്തില്‍ നടക്കുക എന്നതാണ് . ംംം.യീീസാ്യാേ.രീാ ആരംഭിക്കുന്നതോടെ, സംരംഭകര്‍ക്ക് വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന സേവനങ്ങള്‍ ‘സീറോ സര്‍വീസ് ചാര്‍ജുകളില്‍’ ഒരു മാസത്തേക്ക് ലഭ്യമാക്കുന്നതിന് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പരിപാടി അവതരിപ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here