കങ്കണ റണാവത്ത് നിർമാതാവാകുന്ന ചിത്രത്തിൽ നായകനായി നവാസുദ്ദീൻ സിദ്ധിഖി

ബോളിവുഡ് താരം കങ്കണ റണാവത്ത് നിർമാതാവാകുന്ന ചിത്രത്തിൽ നായകനായി നവാസുദ്ദീൻ സിദ്ധിഖി. കങ്കണ റണാവത്തിന്‍റെ മണികർണിക ഫിലിംസ് നിർമിക്കുന്ന ആദ്യ ചിത്രത്തിൽ കങ്കണയുടെ നായകനായെത്തുന്നത് നവാസുദ്ദീൻ സിദ്ധിഖിയാണ്. ‘ടികു വെഡ്സ് ഷേരു’ എന്നാണ് ചിത്രത്തിന്‍റെ പേര്.

മണികർണിക ഫിലിംസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് വിവരം പങ്കുവെച്ചത്. അവസാനം ഞങ്ങൾ സിംഹത്തെ കണ്ടെത്തിയെന്നാണ് ട്വിറ്ററിൽ പറയുന്നത്. നവാസുദ്ദീൻ സിദ്ധിഖിയെ ഈ തലമുറയുടെ താരം എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

സായ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻഡിക് കോമഡിയാണ് ‘ടികു വെഡ്സ് ഷേരു’. സിനിമയുെടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീനും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here