കേരളത്തിന്‍റെ തനതു മത്സ്യങ്ങളുടെ വിപണി ഉയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ: മന്ത്രി സജി ചെറിയാന്‍ 

കേരളത്തിന്‍റെ തനതു മത്സ്യങ്ങളുടെ വിപണി ഉയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ. ആലുവ കടുങ്ങല്ലൂരിലെ നിഫാം, സാഫ് , കാവിൽ ഓഫീസുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള അക്വാ വെൻച്വർ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ലാഭത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വ്യക്തമായ പദ്ധതി രേഖ ഒരു മാസത്തിനുള്ളിൽ തയാറാക്കി സമർപ്പിക്കാനും നിർദ്ദേശം നൽകി. നടത്തിപ്പ് ഉൾപ്പെടെ ലാഭകരമാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് വേണ്ടത്.

സ്ഥാപനത്തിലെ ദിവസ വേതന ജീവനക്കാർക്കും ഉപകാരപ്രദമാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളിക്കണം. സ്ഥിരമായ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട പുതിയ മേഖലകളിലേക്ക് സ്ഥാപനം വികസിക്കുകയാണ് വേണ്ടത്. മേഖലയിൽ പ്രവർത്തിക്കുന്ന 1200 നടുത്ത് കൃഷിക്കാരുണ്ട്. അവരെക്കൂടി ഉൾപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾ വേണം. യുവാക്കളായ സംരംഭകരെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ തയാറാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. കാവിലിലെ അലങ്കാര മത്സ്യ വിപണന കേന്ദ്രവും ഹാച്ചറികളും മന്ത്രി സന്ദർശിച്ചു.

ഫിഷറീസ് ഡയറക്ടർ ആർ.ഗിരിജ, സംസ്ഥാന തീരദേശ വികസന കോർപറേഷൻ എം.ഡി. ഷേക് പരീത് തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here