ബലാത്സംഗ പരാതി ; ടി സീരീസ് മേധാവിക്കെതിരേ കേസ്

സംഗീത നിര്‍മ്മാണക്കമ്പനിയായ ‘ടി സീരീസിന്റെ’ മേധാവിക്കെതിരേ ബലാത്സംഗക്കേസ്. ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത് .30 വയസ്സുള്ള നടിയും മോഡലുമാണ് പീഡനത്തില്‍ പരാതിപെട്ടത് . ഭൂഷണെതിരെ മുംബൈ അന്ധേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ടി സീരീസിന്റെ ഭാവിപദ്ധതികളില്‍ തനിക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. 2017 മുതല്‍ ഭൂഷണിനെ അറിയാം, 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പരാതിയില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് , ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഭൂഷണെതിരെ പൊലീസ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here