ജീവിക്കാനുള്ള പൗരന്റെ അവകാശത്തേക്കാൾ വലുതല്ല ഒരു മതവികാരവും; സുപ്രീംകോടതി

മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാൻ ഉള്ള പൗരന്റെ അവകാശം എന്ന് സുപ്രീം കോടതി. കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ പ്രതീകാത്മകമായി കന്‍വാര്‍ യാത്ര നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തോടായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ബി.ആര്‍. ഗവായി തുടങ്ങിയവരാണ് കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു തരത്തിലും കന്‍വാര്‍ യാത്ര നടത്താന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയമാണിത്. ഭരണഘടനയുടെ 21 ാം അനുച്ഛേദം ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങൾ എന്ന് ജസ്റ്റിസ് മാരായ റോഹിങ്ടൻ നരിമാൻ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

‘പ്രാഥമികമായി ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരന്റെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും പരമോന്നതമാണ്. ഈ മൗലികാവകാശങ്ങള്‍ക്ക് താഴെയാണ് മതമടക്കമുള്ള മറ്റേത് വികാരങ്ങളും,’ കോടതി പറഞ്ഞു.

കന്‍വാര്‍ യാത്ര നടത്താനുള്ള തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ഉത്തരവിറക്കാന്‍ കോടതി നിര്‍ബന്ധിതരാകുമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News