ഡൽഹിയിൽ പള്ളി പൊളിച്ച സംഭവം; പ്രശ്ന പരിഹാരത്തിന് സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബിഷപ്പ്

ഡൽഹിയിൽ പള്ളി പൊളിച്ച സംഭവം. പ്രശ്ന പരിഹാരത്തിന് സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ബിഷപ്പ്. നിയമപരമായി മുന്നോട്ട് പോകുമെന്നും ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര വ്യക്തമാക്കി.

പള്ളി പൊളിച്ചത് ആരെന്ന് സംബന്ധിച്ച് തർക്കമില്ല. ബിഡിഒ നോട്ടീസ് നൽകിയ ശേഷം ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡെവലപ്പ്മെൻ്റ് അധികാരികൾ ആണ് അന്ധേരിയ മോഡിലെ പള്ളി പൊളിച്ചത്.

ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞതായി ആരോപണം ഉണ്ട്. അതേസമയം, പള്ളി പൊളിച്ചതിൽ മലയാളികള്‍ അടക്കമുള്ള വിശ്വാസികൾ പ്രതിഷേധിച്ചു.

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ  നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ പറയുന്നത്. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News