കൊവിഡ് കാലത്ത് ജനിച്ച കുഞ്ഞിന് കാണുന്നതെല്ലാം സാനിറ്റൈസർ; വീഡിയോ

കൊവിഡ് കാലം ലോക ജനതയുടെ ദിനചര്യകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത് . സ്കൂളും ഓഫിസുമെല്ലാം വീടിനുള്ളിൽ ചുരുങ്ങിയ കാലം , അടച്ചിടലുകളുടെയും നിയന്ത്രണങ്ങളുടെയും നാളുകൾ തുടങ്ങി കൊവിഡ് കാലത്തെ പല രീതിയിലും ഓർത്തെടുക്കാം.

കൊവിഡ് തരംഗവും വകഭേദവും വിടാതെ പിന്തുടരുമ്പോഴും രോഗബാധയെ ചെറുക്കാൻ മാസ്ക് ധരിച്ചും ശാരീരികാകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും വീടിനുള്ളിൽ കഴിയുകയാണ് ലോകജനത ഒന്നടങ്കം . എന്നാൽ ഇതിനിടയിൽ വൈറലാകുകയാണ് 2020 ജനിച്ച കുഞ്ഞിന്റെ വീഡിയോ .

കാണുന്നതെല്ലാം സാനിറ്റൈസര്‍ ആണെന്ന് തെറ്റിദ്ധരിച്ച ഒരു കുഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാരണം, വേറൊന്നുമല്ല 2020ലാണ് ഈ കുഞ്ഞ് ജനിച്ചതെന്നതാണ് ഒരു കാര്യം. ഏതായാലും വിളക്കുകാലുകളിലും ഇലക്‌ട്രിക് പോസ്റ്റിലുമെല്ലാം സാനിറ്റൈസര്‍ ഉണ്ടോയെന്നാണ് ഈ കൊച്ചുകുഞ്ഞ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ വീഡിയോ ഇതുവരെ ഒരു മില്യണ്‍ ആളുകളാണ് കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News