കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2020ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി സി പി (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്‌സൈറ്റായ www.keralafilm.com നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തപാലില്‍ ലഭിക്കുവാന്‍ 25/ രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പി ഒ, കഴക്കൂട്ടം, തിരുവനന്തപുരം-695 585 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

തിരുവനന്തപുരം നഗരത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള്‍ 2021 ആഗസ്റ്റ് 16, വൈകുന്നേരം 5 മണിക്ക് മുന്‍പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News