ശബരിമല ക്ഷേത്രനട തുറന്നു; നാളെ പുലർച്ചെ മുതൽ ഭക്തർക്ക് പ്രവേശനം

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങൾ തെളിച്ചു.

നാളെ പുലർച്ചെ മുതൽ മാത്രമെ ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. പ്രതിദിനം 5000 പേർക്കാണ് ദർശനത്തിന് അനുമതി. 5 ദിവസത്തെ പൂജാ ചടങ്ങുകൾ പൂർത്തിയാക്കി ഈ മാസം 21 ന് രാത്രി ക്ഷേത്രനട അടയ്ക്കും.

അതേസമയം,നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here