നിളയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും: സ്പീക്കര്‍ എം.ബി രാജേഷ്

തൃത്താലയുടെ ടൂറിസം വികസനത്തില്‍ നിളയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അവലോകന യോഗത്തില്‍ സ്പീക്കര്‍ എം.ബി രാജേഷ്.

പുഴയോരത്തിന്റെ സൗന്ദര്യ വത്കരണം , ആധുനിക വത്ക്കരണം, സൈക്ലിംങ്ങ്, നടപ്പാത , ആയുര്‍വേദത്തിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുക, തടാകങ്ങള്‍ ഉപയോഗപ്പെടുത്തി ഫാം ടൂറിസം പദ്ധതികള്‍ , വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് നവീകരണം, ആധുനികവല്‍കരണം, മ്യൂസിയം തുടങ്ങിയ നിരവധി പദ്ധതികളാണ് തൃത്താലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ട് വന്ന് അവലോകനയോഗം നടത്തുന്ന ആദ്യ മണ്ഡലമാണ് തൃത്താലയെന്നും തൃത്താല മണ്ഡലത്തിലെ റോഡുകളുടെ വികസനം, ടൂറിസം വികസന സാധ്യതകള്‍ എന്നിവയെ പരമാവധി പ്രയോജനപ്പെടുത്തുന്ന വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here