കുതിരാൻ തുരങ്കത്തിലെ ട്രയല്‍ റണ്‍ വിജയകരം;  അടുത്ത മാസം ഒന്നിന് തുരങ്കം തുറക്കാന്‍ സാധ്യത

തൃശൂർ പാലക്കാട് ദേശീയ പാതയിലെ കുതിരാൻ തുരങ്കത്തിൽ നടത്തിയ ട്രയൽ റൺ വിജയകരം. ഇതോടെ അടുത്ത മാസം ഒന്നിന് തുരങ്കം തുറക്കാനാകും. കുതിരാൻ തുരങ്കത്തിലെ വലതു വശത്തെ ടണൽ തുറക്കുന്നതിനു മുന്നോടിയായാണ് അഗ്നി രക്ഷാ സേനയുടെ ട്രയൽ റൺ നടന്നത്.

ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തും അതിനു ശേഷമായിരിക്കും അഗ്നിശമന സേന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക.

തുരങ്കത്തിലെ വൈദ്യുതി പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കരാർ കമ്പനി കെ.എസ്.ഇ.ബിക്ക് സമർപ്പിച്ചാൽ ഉടൻ തന്നെ വൈദ്യുതി നൽകും. ഈ മാസം 22 നകം പ്രധാന നിർമാണ പ്രവർത്തങ്ങൾ എല്ലാം പൂർത്തിയാക്കും.

തുരങ്കത്തിന്റെ ഇരു ഭാഗങ്ങളിലെയും പ്രവേശന കവാടം, പ്രവേശന റോഡുകളിലെ മണ്ണ് നീക്കം ചെയ്യൽ, കൺട്രോൾ റൂം, ശുചീകരണം,  തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാം അതിവേഗം നടന്നു വരികയാണ്. അടുത്ത മാസം ഒന്നിന് തന്നെ തുരങ്കം തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here