മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജല്‍ഗാവ്ണ്‍ മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

എന്‍ എം ഐ എം എസ് അക്കാദമിയുടേതാണ് ഹെലികോപ്റ്റര്‍. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടം സംഭവിക്കുമ്പോള്‍ രണ്ടു പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ആശുപത്രിയിലെത്തിക്കുമ്പോഴേ മരിച്ചിരുന്നു. പോലീസ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News