ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്; സർക്കാർ തീരുമാനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ നൽകിയ കത്ത് പുറത്ത് 

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് ജൂണ്‍ മൂന്നിന് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ കത്ത് നൽകിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതു ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തിലാക്കണമെന്ന് കത്തിൽ പറയുന്നു.

എന്നാൽ ജനസംഖ്യാടിസ്ഥാനത്തിൽ പുനക്രമീകരിക്കാനുള്ള മന്ത്രി സഭാ തീരുമാനത്തിന് എതിരെ കുഞ്ഞാലിക്കുട്ടിയുൾപ്പടെയുള്ള നേതാക്കൾ പരസ്യപ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, കെ പി എ മജീദ് തുടങ്ങിയവർ നൽകിയ കത്താണിത്.

ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതു ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തിലാക്കണമെന്ന് കത്തിൽ വ്യക്തമായി പറയുന്നു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ ഒ‍ഴിവാക്കാനായി ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതിൽ സുതാര്യത ഉറപ്പ് വരുത്തണമെന്നും കത്തിൽ പറയുന്നു.

എന്നാൽ, ക‍ഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭായോഗത്തിൽ ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെൻസസ് പ്രകാരം  ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃക്രമീകരിക്കാൻ തീരുമാനിച്ചു.

എന്നാൽ ജനസംഖ്യാടിസ്ഥാനത്തിൽ പുനക്രമീകരിക്കാനുള്ള മന്ത്രി സഭായോഗ തീരുമാനത്തിന് എതിരെ കുഞ്ഞാലിക്കുട്ടിയുൾപ്പടെയുള്ള നേതാക്കൾ പരസ്യപ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

മുസ്ലീം വിഭാഗത്തിന് മറ്റ് സംസ്ഥാനങ്ങളിൽ ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ കേരളത്തിൽ ഇല്ലാതാക്കിയെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതിലൂടെ ലീഗിന്‍റെ ഇരട്ടത്താപ്പാണ് പുറത്ത് വരുന്നത്.

ആദ്യം സർക്കാരിന്‍റെ തീരുമാനത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് ശേഷം തീരുമാനമെടുത്തപ്പോൾ അതിനെ എതിർത്ത് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി ജെ ജോസഫും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നായിരുന്നു അഭിപ്രായപെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here