കേരളത്തിലേയ്ക്ക് എത്തുക വമ്പന്‍ പദ്ധതികള്‍; കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും മാറ്റാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്തിന് പുറത്തുനിന്ന് കേരളത്തിലേയ്ക്ക് വലിയ പദ്ധതികളെത്തുമെന്ന് പ്രഖ്യാപിച്ച് വ്യവസായമന്ത്രി പി രാജീവ്. ഉത്തരവാദിത്ത നിക്ഷേപമാണ് വേണ്ടത്. അത്തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതകളാണുള്ളതെന്നും പി രാജീവ് പറഞ്ഞു. എല്ലാ മാസവും നിക്ഷേപ സംഗമം സംഘടിപ്പിക്കുന്ന രീതിയിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു.

വ്യവസായികളുടെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതിനായുള്ള വകുപ്പ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. അപൂര്‍വ്വം ചില ഉദ്യോഗസ്ഥരാണ് തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. അത് കേരളത്തില്‍ വച്ചുപൊറുപ്പിക്കില്ല. എല്ലാവരും നിയമത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും പി രാജീവ് വ്യക്തമാക്കി.

വ്യവസായ മേഖലയിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും മാറ്റാന്‍ ന്യുവാന്‍സ് മേധാവി ഡോക്ടര്‍ കെ സി സണ്ണി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വ്യവസായ സംരംഭകര്‍ക്ക് പരാതികള്‍ ഓണ്‍ലൈന്‍ ആയി അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here