നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന ‘കനകം കാമിനി കലഹം’; ടീസര്‍ പുറത്ത്

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പ’ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ചിത്രത്തിലെ പ്രധാന നടനും നിര്‍മ്മാതാവും.

നിവിന്‍ പോളിയും വിനയ് ഫോര്‍ട്ടും മുഖ്യ വേഷത്തിലെത്തുന്ന ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറാണ് ‘കനകം കാമിനി കലഹം’. നിവിന്‍ മലയാള സിനിമയിലെത്തിയതിന്റെ പതിനൊന്നാം വാര്‍ഷികദിനത്തിലാണ് പുതിയ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്. നിവിന്‍ പോളി ജൂനിയര്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.

മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു സര്‍റിയല്‍ ഹ്യൂമറാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാവുന്നു. വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന ഒരു നിശ്ചലദൃശ്യമാണ് ടീസറില്‍. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റു കഥാപത്രങ്ങളും സമാനമായ വേഷവിധാനങ്ങളിലാണ്.

സിനിമയിലെ ചില ഭാഗങ്ങള്‍ മുറിച്ചിട്ട് ടീസറുണ്ടാക്കുന്ന രീതീ വിട്ട് ടീസറിന് വേണ്ടി മാത്രം ഒരുക്കിയ സീന്‍ ആണിതെന്നതാണ് ഇതിന്റെ പ്രത്യേകത. ടീസര്‍ സിനിമയിലോ സിനിമ ടീസറിലോ ഉണ്ടാവില്ലെന്നര്‍ത്ഥം. നിവിന്‍ പോളിയുടെയും വിനയ് ഫോര്‍ട്ടിന്റെയും കഥാപാത്രങ്ങള്‍ക്ക് ഏതാണ്ട് തുല്യ പ്രാധാന്യമാണ് സിനിമയില്‍. ഗ്രെയ്‌സ് ആന്റണി, സുധീഷ്, ജോയ് മാത്യു, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്നു.

വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. സൂപ്പര്‍ ഹിറ്റ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒരുക്കിയ രതീഷ് പൊതുവാള്‍ ഒരു സാധാരണ കോമഡി എന്റര്‍ടെയിനറിനപ്പുറം സിനിമയുടെ വൈവിദ്ധ്യമേറിയ മറ്റു സാധ്യതകള്‍ കൂടി പരീക്ഷിക്കാനൊരുങ്ങുകയാണ് ‘കനകം കാമിനി’യില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News