സിക: നിര്‍മ്മാണ സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തിരുവനതപുരം ജില്ലയില്‍ സിക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റുകളില്‍ സിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി ദ്രുത പ്രതികരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തന പദ്ധതി നടപ്പാക്കി വരുന്നു. ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ കടകംപള്ളി വാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റുകളില്‍ സംഘം പരിശോധന നടത്തി.

സിക, ഡെങ്കി, ചിക്കുന്‍ ഗുനിയ എന്നിവ സ്ഥിരീകരിച്ച മേഖലകളില്‍ രാവിലെ 6 മുതല്‍ 9 മണി വരെ ഫോഗിങും അനുബന്ധ പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നു. വീടുകളിലും പരിസരങ്ങളിലുമാണ് രോഗം പരത്തുന്ന ഈഡിസ് കൊതുകുകള്‍ കൂടുതലായും കാണപ്പെടുന്നത്. അതിനാല്‍ പകല്‍ സമയങ്ങളില്‍ വീടുകളിലും പരിസരങ്ങളിലും കൊതുകു നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. അവശ്യഘട്ടങ്ങളില്‍ കൊതുകിന്റെ മുട്ടകള്‍ നശിപ്പിക്കാന്‍ കെമിക്കല്‍ ലായനികള്‍ പ്രയോഗിക്കും. ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാ കരാറുകാര്‍ക്കും അറിയിപ്പ് നല്‍കും. വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പ്രത്യേകം നിരീക്ഷിച്ച് ശുചിയാക്കും. ദ്രുത പ്രതികരണ സംഘം സന്ദര്‍ശിക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കും. കൊതുകിന്റെ പ്രജനനം കുറയ്ക്കുന്നതിനു പ്രാധാന്യം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News