അബിന്‍ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മലയാള ഭാഷാ വിഭാഗത്തില്‍ കഥാകൃത്ത് അബിന്‍ ജോസഫിന്. 2020 ലെ യുവ പുരസ്‌ക്കാര്‍ അവാര്‍ഡിനാണ് അബിന്‍ അര്‍ഹനായത്. കല്യാശേരി തീസിസ് എന്ന രചനയ്ക്കാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണൂര്‍ ഇരിട്ടി കീഴ്?പ്പള്ളി സ്വദേശിയാണ്? അബിന്‍.

ബാലസാഹിത്യ പുരസ്‌കാരം ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന രചനയ്ക്കാണ്. അഭിമന്യു ആചാര്യ, കോമള്‍ ജഗദീഷ് ദയലാനി എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മറ്റു ഭാഷയിലുള്ളവര്‍. പ്രൊഫസര്‍ എ എം ശ്രീധരന്‍, ഡോ. സി ആര്‍ പ്രസാദ്, ഡോ. സാവിത്രി രാജീവന്‍ എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള ജൂറി അംഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel