
പാലക്കാട് അണക്കപ്പാറ വ്യാജകള്ള് നിര്‍മ്മാണ കേന്ദ്രത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട് പതിമൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഷാജി എസ് രാജന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ എസ് പ്രശോഭ്, ജി സന്തോഷ് കുമാര്‍ ഉള്‍പ്പെടെ പതിമൂന്ന് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വ്യാജ കള്ള് ഉല്‍പാദന കേന്ദ്രത്തിലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് റെയ്ഡിന് പിന്നാലെ തന്നെ പ്രാദേശിക എക്സൈസ് സംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. റെയ്ഡ് നടന്ന വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍ സ്റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടി.
സംഭവത്തില്‍ വിശദവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തതമാക്കി. ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേസില്‍ പ്രധാന പ്രതി സോമശേഖരന്‍ നായരടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here