ബക്രീദ്; സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് നാളെ മുതൽ

ബക്രീദ് പ്രമാണിച്ചുള്ള  ലോക്ഡൗണിലെ ഇളവ് നാളെ മുതൽ. 18, 19, 20 ദിവസങ്ങളിലാണ് ഇളവുകൾ. അതേസമയം, രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവ് പ്രാബല്യത്തിലായി.

ഇളവുള്ള ദിവസങ്ങളില്‍ എ, ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ കടകള്‍ക്കും തുറക്കാം.

15 ശതമാനത്തിനു താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളാണ് എ, ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവ തുറക്കുന്നതിനാണ് അനുവാദം.

രാത്രി 8 മണിവരെയാണ് പ്രവര്‍ത്തനാനുമതി. അതേസമയം, ഡി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.

അതേസമയം, കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവു ലഭിക്കും. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രബല്യത്തില്‍ വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel