ദര്‍ശനപുണ്യം തേടി; ശബരിമല സന്നിധാനത്തേക്ക് തീർത്ഥാടകർ എത്തി തുടങ്ങി

ശബരിമല സന്നിധാനത്തേക്ക് തീർത്ഥാടകർ എത്തി തുടങ്ങി. പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കർക്കടക മാസ തീർത്ഥാടനത്തിനായി  മല ചവിട്ടാൻ  ഭക്തരെ അനുവദിച്ചത്. പ്രതിദിനം  5000 പേർക്കാണ് ദർശനാനുമതി.

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി ഈ 21 ന് രാത്രിയാണ് ക്ഷേത്രനട  അടയ്ക്കുക.

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകിട്ടോടെയാണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങൾ തെളിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here