
പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷനുള്ള നയം രൂപീകരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സൈഡസ് കാഡില വികസിപ്പിക്കുന്ന ഡിഎന്‍എ വാക്‌സിനുകളുടെ 12-18 പ്രായ പരിധിയിലുള്ളവരിലെ പരീക്ഷണം പൂര്‍ത്തിയാക്കിയതായി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ അറിയിച്ചു.
നിയമപരമായ വ്യവസ്ഥകള്‍ക്കു വിധേയമായി സമീപ ഭാവിയില്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് ശര്‍മ കോടതിയെ അറിയിച്ചു.
2-18 വയസ് പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായും അദ്ദേഹം കോടതിയെ അറിയിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകൾ ഇല്ലാതാകാൻ സ്വയം പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 7,761 കേസുകളും 167 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 2,312 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 46 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here