പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ വീഴ്ച സഭയിൽ  ഉന്നയിക്കും. വാക്സിൻ വിതരണം, കർഷക സമരം, ഇന്ധന വിലവർദ്ധന, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയിൽ ഉയർന്നു വരും.

റഫാല്‍ കരാര്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷണം വേണമെന്നും പ്രതിപക്ഷം ലോക്സഭ സ്പീക്കർ ഓം ബിർളയും, പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയും നാളെ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തേക്കും. ഓഗസ്റ്റ് 13 വരെയാണ് വർഷകാല സമ്മേളനം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here