പ്രേക്ഷകമനസ്സ് കീ‍ഴടക്കാന്‍  പിടികിട്ടാപ്പുള്ളി എത്തുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ബൈജു സന്തോഷ്, ലാലു അലക്‌സ്, സൈജു കുറിപ്പ്, ജിഷ്ണു ശ്രീകണ്ഠന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

സുമേഷ് വി റോബിനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ആന്‍ജോയി സാമ്വല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിബന്‍ പോള്‍ സാമ്വലാണ്. പി എസ് ജയഹരി ചിത്രത്തിന് സംഗീതം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News