കാലവർഷം; പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റില്‍ 2 കോടിയുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പ് 

സംസ്ഥാനത്ത് കാലവർഷത്തിനിടെ തെക്കൻ മലയോര ജില്ലയായ പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മൂലം 2 കോടി രൂപ യുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. മാനദണ്ഡങ്ങൾക്കനുസൃതമായി കർഷകർക്ക്  നഷ്ടപരിഹാര തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ്  ഉറപ്പു നൽകി.

കഴിഞ്ഞ  രണ്ടു ദിവസം മുൻപ് പത്തനംതിട്ട ജില്ലയുടെ  വിവിധയിടങ്ങളിൽ വീശിയടിച്ച കാറ്റിൽ കിലോമീറ്ററുകളോളം ഭാഗത്താണ് കൃഷി നാശമുണ്ടായത്. ഇവിടങ്ങളിൽ കൃഷി മന്ത്രി നേരിട്ട് സന്ദർശനം നടത്തി. നാശനഷ്ടങ്ങളേറെ സംഭവിച്ച  മല്ലപ്പളളി, റാന്നി താലൂക്ക് പ്രദേശങ്ങളിലായി 2 കോടി രൂപയുടെ  കൃഷിനാശം  ഉണ്ടായെന്നാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. മാനദണ്ഡങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിന്‍റെ കണക്കെടുപ്പിനായി 20 അംഗ സംഘത്തെ റവന്യു വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി. അതേസമയം, കെഎസ്ഇബി, ഫയര്‍ഫോഴ്‌സ്, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി പ്രദേശത്തെ വൈദ്യുത ബന്ധവും റോഡ് ഗതാഗതവും പുനസ്ഥാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News