ടോക്കിയോ ഒളിംപിക്സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ ഒളിംപിക്സ് വില്ലേജിൽ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്സ് മത്സരങ്ങൾ തുടങ്ങാൻ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.‘വില്ലേജിലെ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലേജിൽ നടത്തുന്ന പരിശോധനയിൽ ആദ്യമായി കൊവിഡ് പോസിറ്റീവ് ആകുന്ന കേസാണിത്,’ ടോക്കിയോ ഓർഗനൈസിംഗ് കമ്മിറ്റി വക്താവായ മാസ തക്കായ അറിയിച്ചു.കൂടുതൽ പേർ രോഗബാധിതരായിട്ടുണ്ടോയെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News