രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 38079 പേർക്ക് പുതുതായി രോഗം 

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. 38,079 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 560 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,24,025 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ മരണം 4,13,091 ആയപ്പോൾ മരണ നിരക്ക് 1.33 ശതമാനം ആയി ഉയർന്നു.

അതേസമയം, രാജ്യത്ത് 39 കോടി 96 ലക്ഷം കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം പകരുന്നുണ്ട്. 97.31 ശതമാനമായി ഉയർന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ് കഴിഞ്ഞ 26 ദിവസമായി രേഖപ്പെടുത്തുന്നത്.

മൂന്നാം തരംഗത്തിൽ ആശങ്ക തുടരുന്നതിനിടെ 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News