സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന്

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി.

അവസാന സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കണമെന്നാണ് കോളജുകൾക്ക് ലഭിച്ച നിർദേശം.കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 15നാണ് പരീക്ഷകൾ റദ്ദാക്കിയത്.

മോഡറേഷൻ പൂർത്തിയാക്കാൻ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്‌ഇ അറിയിച്ചു.10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ഫലവും ചേർത്താണ് സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

cbse.gov.in, cbseresults.nic.in എന്ന വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here