‘ശുഭയാത്ര’, ‘കാഴ്ച’, ‘ശ്രവണ്‍’, ‘ഹസ്തദാനം’; ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ച് കേരളം

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം കോഴിക്കോട്ട് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് തടസരഹിതമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നു. സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ‘ശുഭയാത്ര’, കാഴ്ച പരിമിതര്‍ക്കുള്ള ‘കാഴ്ച’, കേള്‍വി പരിമിതര്‍ക്കുള്ള ‘ശ്രവണ്‍’, ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപ പദ്ധതിയായ ‘ഹസ്തദാനം’ എന്നീ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം കോഴിക്കോട് നടന്നു.

കളക്ടറേറ്റില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. ‘ശ്രവണ്‍’ പദ്ധതിയിലൂടെ 12 പേര്‍ക്ക് മന്ത്രി ശ്രവണ സഹായി നല്‍കി. 57 പേര്‍ക്ക് കൂടി അടുത്ത ദിവസങ്ങളില്‍ നല്‍കും. കാഴ്ച പരിമിതിയുള്ള ഒമ്പത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കൈമാറി. ‘ഹസ്തദാനം’ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

‘ശുഭയാത്ര’ പദ്ധതി പ്രകാരം ഇലക്ടോണിക്‌സ് വീല്‍ ചെയര്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News