ഊട്ടിയിലേയ്ക്ക് പോയാലോ….? സഞ്ചാരികളെ വരവേൽക്കാൻ ഊട്ടി തയ്യാറായിക്കഴിഞ്ഞു‍

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയുൾപ്പെടുന്ന നീലഗിരി ജില്ലയിലേക്ക് പ്രവേശനമനുവദിച്ച് തമിഴ്‌നാട് സർക്കാർ.കൊവിഡ് വ്യാപനം മൂലം ഈയടുത്താണ് ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്ര സർക്കാർ വിലക്കിയത്. കേസുകൾ കുറഞ്ഞതോടെ വീണ്ടും വിനോദസഞ്ചാരത്തിനുള്ള അവസരമൊരുങ്ങി.

അന്നും ഇന്നും സാധാരണക്കാരുടെ സ്വിറ്റസർലൻഡാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കിൽ യാത്രക്കാർ നിർബന്ധമായും ഇ-പാസും, ആർ.ടി.പി.സി.ആർ.നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽ കരുതണം.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഊട്ടിയിലേക്ക് എത്തുന്നത് കൊവിഡ്‌ വ്യാപനത്തിനിടയാകുമെന്ന ആശങ്കയിലാണ് ഭരണകൂടം നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കൂടാതെ നീലഗിരി സ്വദേശികൾ പുറത്ത് പോയി വരുമ്പോഴും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. അതിർത്തിയിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News