കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് യെദ്യൂരപ്പ

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബി എസ് യെദ്യൂരപ്പ. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ വ്യക്തമാക്കി. കര്‍ണാടക മന്ത്രിസഭയില്‍ പുന:സംഘടനയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ബി എസ് യെദ്യൂരപ്പ ഡല്‍ഹിയിലെത്തിയത്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റണമെന്ന് എം എല്‍ എമാര്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവില്‍ രാജിവെക്കേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ വികസനം ചര്‍ച്ചയായില്ലെന്നും ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ യെദ്യൂരപ്പ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന പദ്ധതികളും തമിഴ്‌നാട് എതിര്‍പ്പുമായി നില്‍ക്കുന്ന മേക്കദാട്ടു അണക്കെട്ട് പദ്ധതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News