കണ്ണൂർ-മൈസൂർ റോഡിനെ ദേശീയപാതയാക്കി ഉയർത്തുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂർ-മൈസൂർ റോഡിനെ ദേശീയപാതയാക്കി ഉയർത്തുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി ഉന്നതതല യോഗം ചേരും.രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയായതിനാൽ കർണ്ണാടകയുമായുള്ള ചർച്ചയും ആവശ്യമാണെന്നും മട്ടന്നൂരിൽ പദ്ധതി പ്രദേശം സന്ദർശിച്ചതിന് ശേഷം മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കണ്ണൂർ മൈസൂർ റോഡിനെ ദേശീയ പാതയായി ഉയർത്താൻ ധാരണയായത്.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.ഇതിന്റെ ഭാഗമായാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് മട്ടന്നൂരിൽ നിർദിഷ്ട പാത സന്ദർശിച്ചത്.ജങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടാക്കാത്ത വിധം വേഗത്തിൽ ദേശീയ പാതാ വികസനം പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഇരു സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ആയതിനാൽ കർണാടകയുമായും ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.കണ്ണൂർ മൈസൂർ റോഡിനെ ദേശീയ പാതയായി ഉയർത്തുന്നത് കേരളത്തിനും കർണാടകയ്ക്കും ഒരുപോലെ പ്രയോജനകരമാകും.കണ്ണൂർ വിമാനത്താവളം,അഴീക്കൽ തുറമുഖം തുടങ്ങിയവയുടെ വികസനത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും നിർദിഷ്ട ദേശീയ പാത മുതൽക്കൂട്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News