പെരുന്നാൾ: ആൾക്കൂട്ടം നിയന്ത്രിക്കും, കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

ബക്രീദിനോടനുബന്ധിച്ച് ഇളവ് നൽകിയിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് പറഞ്ഞു. തിരക്കിന് സാധ്യതയുളള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.

ആളുകൾ കൂടി ചേരുന്നത് അനുവദിക്കില്ല.10 വയസ്സിന് താഴെയുള്ള കുട്ടികളുമായി നഗരത്തിലേക്ക് വന്നാൽ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

കടകൾ തുറക്കാൻ ഇളവ് നൽകിയത് കൊണ്ട് ഉത്സവം പോലെ ആഘോഷിക്കാൻ അനുവദിക്കില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News