ചാരായം വാറ്റുന്നതിനിടെ ആര്‍.എസ്.എസ് നേതാവ് പൊലീസ് പിടിയില്‍

ചാരായം വാറ്റുന്നതിനിടെ ആർ.എസ്.എസ് നേതാവും സുഹൃത്തും പൊലീസ് പിടിയിൽ.ചേന്ദമംഗലം പഞ്ചായത്തിലെ ആർ.എസ്.എസിന്റെ മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്തുപറമ്പിൽ രാജേഷ്, സുഹൃത്ത് വട്ടപ്പിള്ളിൽ സുജിത്ത് എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.

കാറ്ററിങ് സർവീസ് നടത്തുന്ന രാജേഷിന്റെ വീടിന് സമീപത്തെ ഒഴിഞ്ഞപറമ്പിൽ നടത്തുന്ന മീൻവളർത്തൽ കേന്ദ്രത്തിലാണ് ചാരായം വാറ്റിയത്.50 ലിറ്റർ കോട, വാറ്റുപകരണങ്ങൾ, മുക്കാൽ ലിറ്റർ ചാരായം എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇൻസ്‌പെക്ടർ എം.കെ. മുരളി, സബ് ഇൻസ്‌പെക്ടർ അരുൺ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News