വാഹന നമ്പര്‍ പ്ലേറ്റുകളുടെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്പര്‍ പ്ലേറ്റിന്റെ നിറവ്യത്യാസത്തിനു പിന്നിലെന്ത്?

എല്ലാവര്‍ക്കും സുപരിചിതമായ നമ്പര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്പര്‍ പ്ലാറ്റുകള്‍ കണ്ട് നിങ്ങളും ഇത് ആലോചിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് നമ്പര്‍ പ്ലേറ്റുകള്‍ക്ക് കളര്‍ കോഡ് ഉള്ളത്? വ്യക്തികള്‍ക്ക് ഇഷ്ടമനുസരിച്ചു നിറം മാറ്റാന്‍ കഴിയില്ല. ഓരോ നിറങ്ങളും ആ വാഹനം എന്തിനു റോഡ് ഇത് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

വിവിധ നിറങ്ങളുള്ള നമ്പര്‍ പ്ലേറ്റുകള്‍ എന്തിനുപയോഗിക്കുന്നു എന്ന് നോക്കാം:

വെള്ള – കറുപ്പ്: വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളോട് കൂടിയ പ്ലേറ്റുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

മഞ്ഞ – കറുപ്പ്: ടാക്‌സി, പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളോടുകൂടിയ നമ്പര്‍ പ്ലേറ്റുകള്‍.

പച്ച: പ്രകൃതി സൗഹൃദ ഇന്ധനങ്ങളുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പച്ച പ്ലേറ്റ് ആയിരിക്കും. എന്നാല്‍ അക്കങ്ങള്‍ വെളുത്ത നിറത്തിലാണെങ്കില്‍ അവ സ്വകാര്യ ആവശ്യങ്ങള്‍ക്കും മഞ്ഞ നിറത്തിലാണെങ്കില്‍ വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വാഹനങ്ങളാകും.

മഞ്ഞ – ചുവപ്പ്: ടെംപററി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കാണ് മഞ്ഞയില്‍ ചുവന്ന അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റ്.

ചുവപ്പ് – വെളുപ്പ്: വാഹന ഡീലര്‍മാര്‍ക്കുള്ളതാണ് ഇത്. വില്പനക്ക് മുന്‍പ് വാഹനം ഓടിച്ചു നോക്കി കാര്യക്ഷമത ഉറപ്പു വരുത്തേണ്ടതുള്ളതു കൊണ്ടാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നത്.

ഡിഫെന്‍സ് നമ്പര്‍ പ്ലേറ്റ്: പ്രതിരോധ സേനയുടെ വാഹനങ്ങള്‍ക്ക് പ്രത്യേകം നമ്പര്‍ പ്ലേറ്റ് ഉണ്ട്.

കറുപ്പ് – മഞ്ഞ: വാടകക്ക് നല്‍കുന്ന അംഗീകൃത വാഹനങ്ങള്‍ കറുപ്പില്‍ മഞ്ഞ അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കണം.

നീല – വെള്ള: ഇളം നീലയില്‍ വെള്ള അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നത് വിദേശ കോണ്‍സുലേറ്റിന്റെ വാഹനങ്ങളാണ്. വിവിധ രാജ്യങ്ങളുടെ എംബസ്സികള്‍ക്കു നല്‍കിയിരിക്കുന്ന കോഡുകള്‍ അക്കങ്ങള്‍ക്കൊപ്പം കാണും.

ഇനി പല നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകളുമായി പറക്കുന്ന വാഹനങ്ങള്‍ കണ്ണിലുടക്കുമ്പോള്‍ ആശയക്കുഴപ്പമൊഴിവാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News