പൊലീസിനെ ആക്രമിച്ച കേസില്‍ കഞ്ചാവ് മാഫിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാർ ഡാം പൊലീസിനെ ആക്രമിച്ച കേസിൽ കഞ്ചാവ് മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കാട്ടാക്കട കുളത്തുമ്മൽ സ്വദേശി അമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട ആളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ഇവർക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതികളുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമനെ അറസ്റ്റ് ചെയ്തത്. കോട്ടൂർ, വ്ളാവട്ടി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News