“ഇഞ്ചി ” അത്ര ചെറിയ കാര്യമല്ല;ഇഞ്ചിച്ചായയും

നമ്മുടെ അടുക്കളയിൽ ഇപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇഞ്ചി പലതിനും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട് .

ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ് . ജലദോഷത്തിന് ഇഞ്ചി എല്ലായ്പ്പോഴും വീട്ടുവൈദ്യമാണ്. ഇഞ്ചി കഴിക്കുന്നത് ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ജലദോഷം പോലുള്ള വൈറസുകളിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.

ഇഞ്ചിച്ചായയും ആരോഗ്യത്തിനു വളരെ നല്ലതാണ്.തൊണ്ട വേദന, ചുമ എന്നിവയ്‌ക്കെല്ലാം നല്ലൊരു മരുന്നാണ് ഇഞ്ചിച്ചായ.


ഇഞ്ചിച്ചായ ഉണ്ടാക്കുന്ന വിധം

  • ഇഞ്ചി – ചെറിയ കഷ്ണങ്ങളാക്കിയത് 1 ടീസ്പൂൺ

  • ചായ പൊടി- 1 ടീസ്പൂൺ

  • വെള്ളം – 3 കപ്പ്

  • തേൻ/പഞ്ചസാര – 1ടീസ്പൂൺ

  • പാൽ- 1 കപ്പ്

  • നാരങ്ങനീര് – 1 കപ്പ്(ആവശ്യമുള്ളവർ)

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാനിൽ 3 കപ്പ് വെള്ളം ഒഴിക്കുക.

വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക.

ചായ പൊടിയും പാലും തേനും ചേർക്കുക. നല്ല പോലെ തിളപ്പിക്കുക.

തിളച്ച് വരുമ്പോൾ നാരങ്ങ നീരും ചേർക്കുക.
(ആവശ്യമുള്ളവർക്ക് )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here