പുതിന വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിയാതെ പോകരുത്…

ഇന്ത്യയിൽ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന.പുതിനയിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോൾ’.നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ്’പുതിന’.

പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ് പുതിന. പുതിന വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെക്കുറിച്ചറിയാം…

വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വർദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ സഹായിക്കുന്നു. രാവിലെ പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും.

ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ ‘മെന്തോൾ’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഭക്ഷണം ദഹന നാളത്തിൽ ആവശ്യത്തിലധികം നേരം നിലനിൽക്കുകയാണെങ്കിൽ, അത് ​പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിക്കാൻ പുതിനയിലയിലെ ചില ഗുണങ്ങൾ ഏറെ ​ഗുണം ചെയ്യും.

ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പുതിന മികച്ചൊരു പ്രതിവിധിയാണ്.ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. എങ്കിലും, രാവിലെ പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യകരമായതും ഇളം നിറമുള്ള ചർമ്മം നൽകുന്നതിനും സഹായിക്കുന്നു.

പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായിക്കും. പുതിന വെള്ളം പതിവായി കുടിക്കുന്നത് വിഷാദരോഗത്തെ നീക്കാൻ സഹായിക്കുന്നു.രാവിലെ പുതിന ചായ അല്ലെങ്കിൽ പുതിന വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News