ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനി മുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളിലും ഇറങ്ങും

ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഇനിമുതൽ അടിയന്തരഘട്ടത്തിൽ ദേശീയപാതകളിൽ ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ ആദ്യ പരീക്ഷണം ഇന്ത്യൻ വ്യോമസേന വിജയകരമായി പൂർത്തീകരിച്ചു.

രാജസ്ഥാനിലെ ജലോറിൽ നടത്തിയ ആദ്യ പരീക്ഷണത്തിൽ ഇന്ത്യൻ വ്യോമസേനയുടെ 2 യുദ്ധഹെലികോപ്ടറുകൾ റോഡിൽ വിജയകരമായി ഇറക്കി.വ്യോമസേനയുടേയും ജലോർ പൊലീസ് സേനയുടേയും നാഷണൽ ഹൈവേ അതോറിറ്റിയുടേയും നേതൃത്വത്തിൽ കർശന സുരക്ഷ സന്നാഹം ഏർപ്പെടുത്തിയതിനു ശേഷമാണ് ഹെലികോപ്ടറുകൾ നിരത്തിൽ ഇറക്കിയത്.

യുദ്ധങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും യുദ്ധവിമാനങ്ങൾ റോഡുകളിൽ ഇറക്കുവാൻ സാധിച്ചാൽ ഇന്ത്യൻ വ്യോമസേനയ്ക്ക് വിവിധ ഓപ്പറേഷനുകളും സജ്ജമാക്കാൻ കഴിയും. പ്രതിരോധ വകുപ്പിന്റെ നിർദേശം അനുസരിച്ച്‌ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിലായി യുദ്ധവിമാനങ്ങൾ ഇറക്കുവാൻ സാധിക്കുന്ന 25 ഓളം റോഡുകൾ കേന്ദ്രം കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News