കായംകുളം നഗരസഭയിലെ 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കായംകുളം നഗരസഭയിലെ 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നഗരസഭാ ഓഫിസിൽ നടത്തിയ പ്രതിഷേധത്തിനിടെ വനിതാ ക്ലർക്കിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം കായംകുളം നഗരസഭയിലെ ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് യു ഡിഎഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടയിൽ വനിതാ ക്ലർക്കിനെ യുഡിഎഫ് കൗൺസിലർമാർ കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് ജീവക്കാരി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News