ടി.പി.ആര്‍ നിരക്ക് കൂടിയ ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ കടകള്‍ തുറക്കാം: മുഖ്യമന്ത്രി

ടി.പി.ആര്‍ നിരക്ക് കൂടിയ ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. ബലിപെരുന്നാള്‍ പ്രമാണിച്ച് എ,ബി,സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

എ,ബി കാറ്റഗറിയില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. എ,ബി കാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ പ്രവര്‍ത്തിക്കാം. എ, ബി കാറ്റഗറിയില്‍ സിനിമ ഷൂട്ടിങ്ങിനും അനുമതിയുണ്ട്. ഇവിടെയും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനത്തിന് അനുമതി.

കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News