
നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് അനുമതി തന്ന മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും നന്ദിയും സ്‌നേഹവും രേഖപ്പെടുത്തി ഫെഫ്ക. തൊഴിലാളികളുടെ നിവര്‍ത്തികേട് കണ്ടറിഞ്ഞ് പരിഹരിച്ചുകൊണ്ട്, സിനിമാവ്യവസായത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്ന നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അഭിവാദ്യങ്ങളെന്നും ഫെഫ്ക അറിയിച്ചു.
സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിച്ചിരുന്നു. ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.
അതേസമയം സംസ്ഥാനത്ത് എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്സിന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയര്‍ സ്റ്റൈലിങിനു മാത്രമായി തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ എ വിഭാഗത്തില്‍ (ടിപിആര്‍ അഞ്ചില്‍ താഴെ) 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ബി കാറ്റഗറിയില്‍ (ടിപിആര്‍ 5-10വരെ) 392 സ്ഥാപനം. സി വിഭാഗത്തില്‍ (ടിപിആര്‍ 10-15വരെ) 362 സ്ഥാപനം. ഡി വിഭാഗത്തില്‍ (ടിപിആര്‍ 15ന് മുകളില്‍) 194 തദ്ദേശ സ്ഥാപനം. എന്‍ജിനീയറിങ് പോളിടെക്നിക്ക് സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കേണ്ടതുണ്ടെന്നും, കൂടുതല്‍ ക്രമീകരണം അടുത്ത അവലോകന യോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here