‘യോനോ’ ആപ്ലിക്കേഷൻറെ പേരിൽ തട്ടിപ്പ്; നിരവധിപേരുടെ അക്കൗണ്ട് കാലിയാക്കി തട്ടിപ്പുകാർ

എസ്.ബി.ഐയുടെ പേരിൽ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച് നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ്. ഇത്തരത്തിൽ നിരവധി പേരുടെ പണം നഷ്ടമായതായി കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എസ് ബി ഐയുടെ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനോ’ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പ് രീതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ എസ്.ബി.ഐയില്‍ നിന്ന് എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു.

തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News