ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് മോഷണക്കേസ്; ഇടനിലക്കാരന്‍ പിടിയില്‍

ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് മോഷണക്കേസില്‍ സ്പിരിറ്റ് വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏഴാം പ്രതി മധ്യപ്രദേശ് പൊലീസിന്റെ പിടിയില്‍. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ച കേരള പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

മഹാരാഷ്ട്ര സ്വദേശി ആബ എന്ന് വിളിക്കുന്ന സതീഷ് ബാല്‍ചന്ദ് ബാനിയാണ് മറ്റൊരു സ്പിരിറ്റ് കേസില്‍ മധ്യപ്രദേശിലെ സന്തുവയില്‍ പിടിയിലായത്. ആബയുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് ടാങ്കറുകളിലെ ഇ ലോക്കില്‍ നിന്നുള്ള പൈപ്പ് മുറിച്ച് സ്പിരിറ്റ് കടത്തിയത്.

മധ്യപ്രദേശില്‍ അന്വേഷണം നടത്തിയിരുന്ന കേരള പൊലീസ് സംഘം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആബയുടെ അറസ്റ്റ് വിവരം അറിയുന്നത്. അറസ്റ്റ് രേഖപ്പെടുത്താനാണ് അപേക്ഷ നല്‍കുന്നത്.

ചോദ്യം ചെയ്യലിനടക്കം കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുന്നതില്‍ നിയമോപദേശംതേടും. പിടിയിലായ ആബ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റാണെന്നാണ് വിവരം. ഇയാളുടെ സഹോദരന്‍ വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ്.

അതേസമയം, ടി എസ്സിയിലെ ബ്ലെന്‍ഡ് സ്പിരിറ്റില്‍ പൊടിപടലങ്ങള്‍ കണ്ടെത്തി. വീണ്ടും അരിച്ചെടുത്ത് ശേഷം പരിശോധനയ്ക്ക് സാമ്പിളുകള്‍ അയയ്ക്കണമെന്നാണ് എക്‌സൈസ് വകുപ്പ് ബെവ് കോ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News