പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍.

ഇന്ധന വിലവര്‍ധനവ് എന്നിവ ഈ സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കും. 22 മുതല്‍ കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവും ആരംഭിക്കും. അതേസമയം ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാനാണ് ബിജെപി നീക്കം.

19 ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിനാണ് നാളെ തുടക്കം ആകുന്നത്. ആഗസ്റ്റ് 13 വരെ ഇരുസഭകളും ചേരും. 11 മുതല്‍ വൈകിട്ട് 6 വരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. പ്രക്ഷുബ്ധമായ സഭ സമ്മേളനമാകും ഇത്തവണത്തേത്. കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ച പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കും.

ആരോഗ്യ മന്ത്രിയെ നീക്കം ചെയ്തത് കൂടി ഉയര്‍ത്തി ആകും പ്രതിപക്ഷ പ്രതിഷേധം. വാക്‌സിന്‍ വിതരണം, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന , സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും സഭയില്‍ ഉയര്‍ന്നു വരും. ഇതിന് പുറമെ കരാര്‍ സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷിക്കുന്ന സാഹചര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നിലപാട്.

വര്‍ഷകാല സമ്മേളനത്തില്‍ ഏറ്റവും നിര്‍ണായകം കര്‍ഷക സംരമാണ്. 22 മുതല്‍ എല്ലാ ദിവസവും 5 നേതാക്കളും 200 കര്‍ഷകരുമെന്ന നിലയില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷക സമരത്തെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചനകള്‍. അതേ സമയം . ഈ സമ്മേളനത്തില്‍ ജനസംഖ്യ നിയന്ത്രണ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബില്‍ കൊണ്ടുവരാന്‍ ആണ് നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News