ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുമായി മില്‍മ

ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുമായി മില്‍മ. മലബാര്‍ മേഖലാ യൂണിയനാണ് പുതിയ സംരംഭം തുടങ്ങിയത്. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു.

മലബാര്‍ മില്‍മയെ അടുത്തറിയാന്‍ സഹായകമാകുന്നതാണ് ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ്. ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ വിഷയങ്ങള്‍ ഇതുവഴി മില്‍മയുടെ ശ്രദ്ധയില്‍പ്പെടുത്താം.

വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിനും സഹായിക്കും. മില്‍മയുടെ സംസ്ഥാനത്തെ ആദ്യ സംവിധാനമാണിത്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ടോള്‍ ഫ്രീ നമ്പറില്‍ സേവനം ലഭ്യമാകും.

കോഴിക്കോട് നടന്ന ചടങ്ങില്‍ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News