സ്റ്റഡി സ്മാര്‍ട്ട് വിത്ത് എസ്.എഫ്.ഐ; ചലഞ്ച് വഴി വിതരണം ചെയ്തത് 500 സ്മാര്‍ട്ട് ഫോണുകള്‍

സ്റ്റഡി സ്മാര്‍ട്ട് വിത്ത് എസ് എഫ് ഐ എന്ന മുദ്രവാക്യമുയര്‍ത്തി എസ് എഫ് ഐ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് വഴി 500 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.ഒരുമാസക്കാലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചത്.

പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം ഓഫ്ലൈനാകാതിരിക്കാന്‍ കഠിനാധ്വാനം ചെയ്താണ് കണ്ണൂര്‍ ജില്ലയിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ 500 സ്മാര്‍ട്ട് ഫോണുകള്‍ സമാഹരിച്ചത്. വീടുകള്‍ തോറും കയറിയിറങ്ങി പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തിയും, ബിരിയാണി, അച്ചാര്‍, പായസം, എല്‍ഇഡി ബള്‍ബ്, ഫ്രൂട്ട്‌സ് കിറ്റ്, ഷവര്‍മ, പലഹാര കിറ്റ് തുടങ്ങിയവ വില്പന നടത്തിയും പണം സമാഹരിച്ചു.

വാഹനങ്ങള്‍ കഴുകി വൃത്തിയാക്കി ലഭിക്കുന്ന തുകയും, പെയിന്റിംഗ് ജോലിയിലൂടെ ലഭിക്കുന്ന തുകയും, ഓണ്‍ലൈനായി ചിത്രം വരച്ചും കവിതയെഴുതിയും പണം കണ്ടെത്തി.മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാര്‍ട്ട് ഫോണുകളുടെ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു

കണ്ണൂര്‍ ഏകെജി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് സിപി ഷിജു അധ്യക്ഷ വഹിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍, ടിവി രാജേഷ്, എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എപി അന്‍വീര്‍, കെ ശ്രീജിത്ത്, എ അഖില്‍, പി ജിതിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ഷിബിന്‍ കാനായി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ അനുശ്രീ നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News