നവജോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ നവജോത് സിംഗ് സിദ്ധുവിനെ ഇന്ന് പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. സിദ്ധുവിനെതിരായ അമരീന്ദര്‍ സിംഗിന്റെ നിലപാട് മയപ്പെട്ട സാഹചര്യത്തിലാണ് പ്രഖ്യാപനം. അമരീന്ദര്‍ സിംഗ് പക്ഷക്കാര്‍ ഉള്‍പ്പടെയുള്ള നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കും.

ഹരീഷ് റാവത്ത് ചര്‍ച്ച നടത്തി മടങ്ങിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് നിലപാട് മയപ്പെടുത്തിയത്. നേതൃ തര്‍ക്കം തീര്‍ക്കാത്തതില്‍ കേന്ദ്ര നേതൃത്വം കടുത്ത നിലപാടിലേക്ക് കടന്നേക്കും എന്നത് കൂടി പരിഗണിച്ചായിരുന്നു അമരീന്ദര്‍ സിംഗിന്റെ മനം മാറ്റം. സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിയെ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പുതുതായി നിയമിക്കുന്ന വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ അമരീന്ദര്‍ സിംഗ് പക്ഷക്കാരെയും ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാന്‍ ആണ് ഹൈക്കമാന്‍ഡിന്റെ പദ്ധതി. ഏകാധിപതിയെ പോലെ പെരുമാറുന്ന മുഖ്യമന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സിദ്ധുവിന്റെ പരസ്യ പ്രസ്താവനയാണ് പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാക്കിയത്.

സിദ്ധുവിനെ പിപിസിസി അധ്യക്ഷന് ആക്കിയാല്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രവര്ത്തകര് ചേരി തിരിയും എന്ന വാദമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്നോട്ട് വെച്ചത് രണ്ടായിരത്തി പത്തൊന്‍പതില്‍ ആരംഭിച്ച കലഹം പരിഹരിക്കാന്‍ ഇത് വരെയും കഴിയാത്തത് എ ഐ സി സിയെ വരെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു.

പഞ്ചാബില്‍ ഭരണം പിടിക്കാന്‍ മത്സര രംഗത്ത് ഉള്ള അകാലിദള്‍ ബിഎസ്പി സഖ്യവും ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ നല്‍കിയ പ്രതീക്ഷ വലുതായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News