ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് നേട്ടം കൊയ്യാന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളം: ഫാര്‍മേ‍ഴ്സ് ഫ്രഷ് സോണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് നേട്ടം കൊയ്യാന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളമെന്ന് ഫാര്‍മേ‍ഴ്സ് ഫ്രഷ് സോണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എംഡി പ്രദീപ് പി എസ്. നാല് വര്‍ഷം മുമ്പ് സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഭാഗമായി ആരംഭിച്ച പ‍ഴം, പച്ചക്കറി ഓണ്‍ലൈന്‍ വ്യാപാര സംരംഭം ഇന്ന് കോവിഡ് കാലത്തെയും അതിജീവിച്ച് ലാഭകരമായി മുന്നേറുകയാണ്.

നാല് വര്‍ഷം മുമ്പ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായത്തോടെ വെറും 22 ലക്ഷം രൂപ മുതല്‍മുടക്കി ആരംഭിച്ച സംരംഭമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേ‍ഴ്സ് ഫ്രഷ് സോണ്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍.

തൃശൂര്‍ സ്വദേശിയായ പ്രദീപ് പി എസ് എന്ന യുവസംരംഭകന്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ ഇന്ന് നേടുന്ന ടേണ്‍ ഓവര്‍ 20 കോടിയാണ്. 150ഓളം പേര്‍ക്ക് തൊ‍ഴിലും നല്‍കുന്നു. കേരളം ഒരു ബിസിനസ് ഹബ്ബാണോയെന്ന ചോദ്യത്തിന് ഈ യുവസംരംഭകന് പറയാനുളളത് കേള്‍ക്കുക.

കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന വിഷമുക്തമായ പ‍ഴങ്ങളും പച്ചക്കറികളും തന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുന്നതാണ് സംരംഭം. കേരളത്തില്‍ അഞ്ച് നഗരങ്ങളിലും ഇപ്പോള്‍ കോയമ്പത്തൂരിലും പുതിയ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്. വരുന്ന മൂന്ന് വര്‍ഷത്തിനുളളില്‍ 18 നഗരങ്ങളിലേക്ക് ബിസിനസ് വിപുലപ്പെടുത്തും. തന്‍റെ സംരംഭത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച് പ്രദീപ് പറയുന്നു.

വ്യവസായ, വാണിജ്യ സൗഹൃദം എന്ന വാക്കിനെ വിവാദങ്ങളില്‍ കുരുക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോ‍ഴും കേരളം കരുത്താര്‍ജ്ജിക്കുന്നത് പുതിയ തലമുറയ്ക്ക് മാതൃകയാകുന്ന ഇത്തരം യുവസംരംഭകരിലൂടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here